Tuesday, 18 February 2014

ദിലീപും മഞ്ജുവും ഇനി കുടുംബക്കോടതിയിലേക്ക് ?



Malayalam Film News:  ദിലീപ് -  മഞ്ജു വാര്യര്‍ ബന്ധത്തിലുള്ള  സ്വരചേര്‍ച്ചകളെ കോര്‍ത്തിണക്കിയുള്ള ഗോസിപ്പുകള്‍ നിരവധിയാണ്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിലീപും മഞ്ജുവും ഉടന്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ചില ഓണ്‍ലൈന്‍ സൈറ്റുകളിലാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പരക്കുന്നത്.

തൃശൂര്‍ കുടുംബകോടതിയില്‍ വിവാഹബന്ധം വേര്‍പിരിയുന്നതിനുള്ള സംയുക്ത അപേക്ഷയില്‍ ഇരുവരും ഒപ്പുവെച്ചിട്ടുണ്ട്. സ്വത്തുക്കള്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ടാണ് വിവാഹമോചനം നീട്ടികൊണ്ടു പോകുന്നതെന്നുമാണ് വാര്‍ത്തകള്‍.

ഏക മകള്‍ മീനാക്ഷിയുടെ കാര്യത്തിലും ഇവര്‍ തമ്മില്‍ ധാരണയിലെത്തിയതായും സൂചനകളുണ്ട്. നിലവില്‍ ദിലീപിനൊപ്പമാണ് മകള്‍ താമസിക്കുന്നത്.

നേരത്തെ  മഞ്ജു വാര്യര്‍ സ്വന്തം പേരില്‍ നിന്നും ഭര്‍ത്താവായ ദിലീപിന്‍റെ പേര് ഒഴിവാക്കിയിരുന്നു. മഞ്ജു ഗോപാലകൃഷ്ണന്‍ എന്ന പേരു മാറ്റി മഞ്ജു വാര്യര്‍ എന്ന പേരു തന്നെ ആക്കിയിരുന്നു.

നടന്‍ ദിലീപിന്‍റെ യഥാര്‍ത്ഥ പേരാണ് ഗോപാലകൃഷ്ണന്‍. പേരു കൂടാതെ വീട്ടുവിലാസവും മാറ്റാനാണ് മഞ്ജുവിന്‍റെ തീരുമാനം. തൃശൂരിലെ സ്വന്തം ഭവനമായ പുള്ളിലെ വസതിയായിരിക്കും പുതിയ വിലാസം. നേരത്തെ ദിലീപിന്‍റെ വസതിയായിരുന്നു വിലാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

No comments:

Post a Comment