ഇന്റര്‍നെറ്റ് ഭീകരന്‍ ഗൂഗിളിന്റെ പുതിയ പ്രൈവസി പോളിസി പ്രാബല്യത്തില്‍. ഗൂഗിളിന്റെഏതെങ്കിലുമൊരു സൈറ്റ് ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട സ്വകാര്യ വിവരങ്ങളും മറ്റും കമ്പനിയുടെ ഇതര സൈറ്റുകളുമായി പങ്കുവെക്കുമെന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. കൂടാതെ,ഉപയോക്താവിന്റെ ബ്രൗസിങ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഗൂഗിളിന്റെ മറ്റു സൈറ്റുകളുമായി പങ്കിടും.
ഏറെ വിവാദമായ പുതിയ സ്വകാര്യതാനയത്തിന് കീഴില്‍ 60 വ്യത്യസ്ത വെബ്ബ്‌സര്‍വീസുകള്‍ ഉണ്ടാകും. ജീമെയില്‍, യൂട്യൂബ്, വ്യക്തിഗത സെര്‍ച്ച് എന്നിങ്ങനെയുള്ള സര്‍വീസുകളെല്ലാം ഈ നയത്തിന് കീഴില്‍ വരുമെങ്കിലും, പ്രത്യേക കാരണങ്ങളാല്‍ ഗൂഗിള്‍ ബുക്ക്സ്, ഗൂഗിള്‍ വാലറ്റ്, ഗൂഗിള്‍ ക്രോം എന്നിവ ഈ നയത്തിന് വെളിയിലായിരിക്കും.
ഗൂഗിള്‍ അക്കൗണ്ടുള്ള ആരും ജീമെയില്‍, യൂട്യൂബ് ഗൂഗിള്‍ പ്ലസ് തുടങ്ങിയ സര്‍വീസുകളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ മുതല്‍ പുതിയ സ്വകാര്യതാനയം അംഗീകരിക്കേണ്ടി വരും. പുതിയ നയം അംഗീകരിക്കുകയെന്നാല്‍, നിങ്ങള്‍ വെബ്ബില്‍ തിരയുകയും വായിക്കുകയും പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്ന സംഗതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുക എന്നു കൂടിയാണ് അര്‍ഥം.
ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കാന്‍ പാടില്ല എന്ന നിലപാടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഗൂഗിള്‍ അക്കൗണ്ട് ഉപേക്ഷിക്കാം.
ഗൂഗിള്‍ സ്വകാര്യത നയം നമ്മള്‍ അന്ഗീകരിക്കുന്നതോടെ താഴെ പറയുന്ന കെണികളില്‍ ആണ് നമ്മള്‍ പെട്ട് പോവുക.
- നമ്മള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന വാക്കുകള്‍, അല്ലെങ്കില്‍ ഗൂഗ്ലില്‍ന്റെ ഇതര സൈറ്റുകളിലും സെര്‍ച്ച് ചെയ്യുന്നവ, നമ്മുടെ ഇമെയില്‍, ചാറ്റ്, ഫ്രണ്ട് ലിസ്റ്റ്, അവരുടെ ചാറ്റ്, നമ്മള്‍ കണ്ട വീഡിയോകളുടെ വിവരങ്ങള്‍, ജനന തിയതി, ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഫോ, ട്രാവല്‍ ഇന്‍ഫോ,നമ്മുടെ വെബ് ഹിസ്റ്ററി എന്നിവയൊക്കെ ഗൂഗിളിനു ഇതു സമയവും ട്രാക്ക് ചെയ്യാം. ഇതെല്ലംപ്രോഡക്റ്റ് ക്വാളിറ്റി കൂട്ടാനുള്ള മാര്‍ഗം മാത്രം (:p). കൂടാതെ നമ്മള്‍ ജിമെയില്‍ ഉപയോഗിക്കുന്നതോടെ ഇതെല്ലം നമ്മള്‍ അംഗീകരിച്ചു ഒപ്പിട്ടും കൊടുത്തു.
- നമ്മള്‍ ഉപയോഗിക്കുന്ന നിയമപ്രകാരം വാങ്ങിയതല്ലാത്ത സോഫ്റ്റ്‌വെയര്‍, സീരിയല്‍ നമ്പറുകള്‍,ക്രാക്ക്സ് എന്നിവയെല്ലാം ബ്രൌസര്‍ വഴി ഗൂഗിള്‍ നേടിയെടുക്കാം. അതും കൂടാതെ വല്ല FBIഅന്വേഷണവും വരികയാണെങ്കില്‍ തെളിവും റെഡി.
- യൂട്യൂബില്‍ നിയമപ്രകാരം അല്ലാതെ ഫിലിം, അല്ലെങ്കില്‍ പാട്ടുകള്‍ കേള്‍ക്കുന്നതെല്ലാം ഗൂഗിളിന് തല്‍സമയം കിട്ടിക്കൊണ്ടിരിക്കും.
എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം?
ഏതായാലും നമ്മളാരും ജിമെയില്‍ അല്ലെങ്കില്‍ യൂട്യൂബ് അക്കൗണ്ട് ഉപേക്ഷിക്കില്ല എന്നിരിക്കെ ഗൂഗിളിന്റെ കയര്‍ കഴുത്തില്‍ മുറുകുന്നതിനു മുന്നേ ചില മുന്‍കരുതല്‍ എടുക്കുന്നത് നല്ലതായിരിക്കും. താഴെ പറയുന്നവ മറക്കാതെ ചെയ്യുമല്ലോ?
- ഇപ്പോഴുള്ള ഗൂഗിള്‍ വെബ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക
ഗൂഗിള്‍ വെബ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യുന്നത് കൊണ്ട് ഗൂഗിളിന്റെ കയര്‍ നമ്മുടെ കഴുത്തില്‍ മുറുകില്ല എന്നല്ല പറയുന്നത്. എന്നാലും നമ്മളിത് വരെ കണ്ട കാര്യങ്ങള്‍, അല്ലെങ്കില്‍ സെര്‍ച്ച് ചെയ്തത് ഇവയൊക്കെ ഗൂഗിളിന്റെ അണ്ണാക്കില്‍ അങ്ങ് വെച്ച് കൊടുക്കേണ്ടല്ലോ. അത് കൊണ്ട് ഗൂഗിള്‍ വെബ്‌ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ താഴെ പറയുന്ന പോലെ ചെയ്യൂ.
- നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
- https://www.google.com/history എന്ന ലിങ്കിലേക്ക് പോവുക
- ശേഷം “Remove all Web History” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- OK ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ നിങ്ങളുടെ വെബ് ഹിസ്റ്ററി ക്ലിയര്‍ ആവുകയും ഇനി ഭാവിയില്‍ അത് ആക്റ്റീവ്അല്ലാതിരിക്കുകയും ചെയ്യും, നിങ്ങള്‍ വീണ്ടും ആക്റ്റീവ് ആക്കുന്നത് വരെ
- നിങ്ങളുടെ യൂട്യൂബ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക
- പഴയ പോലെ നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
- ശേഷം യൂട്യൂബില്‍ കയറി പ്രൊഫൈല്‍ ഐക്കനില്‍ ക്ലിക്ക് ചെയ്യുക
- ശേഷം Video Manager എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- പിന്നീട് History എന്ന ടാബ് ക്ലിക്ക് ചെയ്യുക
- പിന്നീട് “Clear all viewing history” ക്ലിക്ക് ചെയ്യുക
- ശേഷം “Pause viewing history” ഉം
- പിനീട് ഇടതു ഭാഗത്തുള്ള Search History section ലേക്ക് പോവുക
- അടുത്ത ക്ലിക്ക് “Clear all search history button.” ല്‍ ആവട്ടെ
- ശേഷം ഭാവി സെര്‍ച്ചുകള്‍ നമ്മുടെ കയ്യില്‍ നിന്നും വിട്ടു പോവാതിരിക്കാന്‍ “Pause search history”ക്ലിക്ക് ചെയ്യുക
ഇത്രയും ചെയ്താല്‍ പകുതി ആശ്വാസം. ഇത് വരെ നമ്മള്‍ ചെയ്തു കൂട്ടിയതല്ലാം നമുക്ക് മറക്കാം. ഗൂഗിളോ ഭവ…..











+viewed+from+Sandakphu,+Sikkim.jpg)















,+Andhra+Pradesh.jpg)







